കൃഷ്‌ണതുളസിയും മുല്ലയും - M
കൃഷ്‌ണതുളസിയും മുല്ലയും തുമ്പയും പൊട്ടിച്ചിരിക്കുന്ന ഗ്രാമസന്ധ്യ പാണന്റെ തുടി ചേരും പാട്ടിലൊരായിരം പാലപ്പൂ വിരിയുന്ന ഗ്രാമസന്ധ്യ കൃഷ്‌ണതുളസിയും മുല്ലയും തുമ്പയും പൊട്ടിച്ചിരിക്കുന്ന ഗ്രാമസന്ധ്യ ശര്‍ക്കരമാവിന്റെ താഴത്തു ബാല്യത്തിന്‍ സ്വപ്‌നങ്ങള്‍ ചാലിച്ച ഗ്രാമസന്ധ്യ ഓണനിലാവിന്‍റെ താരിളം ശയ്യയില്‍ വീണുമയങ്ങുന്ന ഗ്രാമസന്ധ്യ കൃഷ്‌ണതുളസിയും മുല്ലയും തുമ്പയും പൊട്ടിച്ചിരിക്കുന്ന ഗ്രാമസന്ധ്യ ഇടനെഞ്ചിലോമനേ നിന്നെക്കുറിച്ചുള്ള സ്‌മരണയുമായ് യാത്ര ചൊല്‍വൂ വിടചൊല്ലി മറയുന്ന സന്ധ്യേ നിനക്കെന്റെ ഇടറുന്ന യാത്രാമൊഴികള്‍ ഇടറുന്ന യാത്രാമൊഴികള്‍ കൃഷ്‌ണതുളസിയും മുല്ലയും തുമ്പയും പൊട്ടിച്ചിരിക്കുന്ന ഗ്രാമസന്ധ്യ പാണന്റെ തുടി ചേരും പാട്ടിലൊരായിരം പാലപ്പൂ വിരിയുന്ന ഗ്രാമസന്ധ്യ കൃഷ്‌ണതുളസിയും മുല്ലയും തുമ്പയും പൊട്ടിച്ചിരിക്കുന്ന ഗ്രാമസന്ധ്യ