കൊഞ്ചും മൈനേ

കൊഞ്ചും മൈനേ...കണ്ടാല്‍ മിണ്ടൂല്ലേ
കൊഞ്ചും മൈനേ...കണ്ടാല്‍ മിണ്ടൂല്ലേ
കൊഞ്ചും മൈനേ കൂടെ വാ
കിന്നാരപ്പാട്ടുമായ് 
മാറില്‍ ചേക്കേറാന്‍ വാ
മല്ലിപ്പൂ ചൂടാന്‍ വാ ഹോ
(കൊഞ്ചും...)

കുന്നോരത്തെ പൂമരത്തില്‍ 
കൂടും കൂട്ടാം 
നല്ല മന്ദാരപ്പൂന്തേന്‍ തുളിക്കും പാട്ടൊന്നു പാടാം
ചില്ലോലവാല്‍ ചില്ലയിന്മേല്‍ ഊഞ്ഞാല്‍ കെട്ടാം
പിന്നെ ചിങ്കാരം ചാഞ്ചാടീടാം
മനമിടറുന്നേരം തനു തളരുന്നേരം
തളിരിളനീരേകും തിരുമധു നുകരാം
കൊഞ്ചും മൈനേ...

അല്ലിത്തുമ്പപ്പൂന്തണലില്‍ 
തമ്മില്‍ കാണാം
പിന്നെ ആരും കാണാത്താഴ്വരയില്‍ മോതിരം മാറാം
മിന്നും കന്നിപ്പൊന്നുരുകും 
പൂമെയ്യില്‍ ഞാന്‍
ഒരു പൂത്താലിച്ചരടേകീടാം
പകലൊളി മായുമ്പോള്‍ 
നിഴല്‍ത്തിരി താഴുമ്പോള്‍
ഒരു നെടുവീര്‍പ്പായ് ഞാന്‍
തളിരുടല്‍ തഴുകാം
(കൊഞ്ചും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Konchum maine

Additional Info

Year: 
2004

അനുബന്ധവർത്തമാനം