കിടാവ് മേഞ്ഞ

കിടാവ് മേഞ്ഞ പുല്പ്പരപ്പിൽ
വിടാതെയങ്ങ് നിന്ന പോലെ
കെടാതെയാരു തേടിടുന്നു
തൊടാതെ വെച്ച നേരമാകെ
(കിടാവ്...)

കിനാവുകണ്ട കിച്ചണിൽ
നിലാവെറിഞ്ഞ പോലെ
കെടാവെളിച്ചമാകുമീ-
യടുപ്പിനെന്തു ചന്തം
ഉള്ളുപൊള്ളി നിന്ന കാലം
ഇനിയുമില്ലെന്ന പോലെ
പാകമായതിന്റെ ഗന്ധമുയർന്നു കേട്ടു
കുക്കറിന്റെ കൂവൽ

ആയിരംപെണ്ണിനും തിരുനങ്കയ്ക്കും
ഋതുമതിക്കും അവമതിക്കും
ഒന്നുതന്നെയീ അടുക്കള
ഒന്നുതന്നെയീ അടുക്കള
അതെന്നു സാധ്യമാകുമെന്ന
ചോദ്യമായ് നില്പൂ 
ആയിരം വിയർപ്പുടൽ
ആയിരം വിയർപ്പുടൽ
തവിയിളക്കി കൈകളാൽ
ഉപ്പു നോക്കി നാവിനാൽ
ആവിപാറുമാരവങ്ങളാൽ
നീ വാങ്ങിവയ്ക്കയായ്
നോക്കിനോക്കി നിൽക്കുവാൻ
എന്തു സുന്ദരം
നോക്കിനോക്കി നിൽക്കുവാൻ
എന്തു സുന്ദരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kidavu menja