കേട്ടില്ലേ കേട്ടില്ലേ പെണ്ണേ
കേട്ടില്ലേ കേട്ടില്ലേ പെണ്ണേ കല്യാണമല്ലേ
മിഥിലയിൽ മൈഥിലി തന്നുടെ കല്യാണമല്ലേ
ആരുണ്ടു ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്
(കേട്ടില്ലേ കേട്ടില്ലേ ..)
ജനകന്റെ പൊന്മകളല്ലേ സീതയാം സുന്ദരി പെണ്മണിയല്ലേ
ജനങ്ങളിൽ കേൾക്കേ വിളംബരം വേണ്ടെ
ജാനകിദേവിക്കു കല്യാണമല്ലേ
ജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽ
ജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽ
കല്യാണഘോഷത്തിൻ മുൻപൊരു കാര്യമിതല്ലേ
(കേട്ടില്ലേ കേട്ടില്ലേ ..)
ജനകന്റെ പൊന്മകളല്ലേ ജാനകിദേവിക്കു കല്യാണമല്ലേ
എല്ലാരും കേൾക്കേ വിളംബരം വേണ്ടെ
സീതയാം സുന്ദരി പെണ്മകളല്ലേ
ജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽ
ജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽ
കല്യാണഘോഷത്തിൻ മുൻപൊരു കാര്യമതുണ്ടേ
(കേട്ടില്ലേ കേട്ടില്ലേ ..)
മിഥിലാധിപതിക്കതു പണ്ട്
വിഷ്ണവൻ പണ്ടൊരു ശാപം കൊടുത്തു
ത്രൈയംബക വില്ലുകുലക്കുന്നവനെ
ത്രൈലോക്യ സുന്ദരി സീത വരിക്കും
ആരുണ്ടിന്ന് പുത്രന്റെ ചാപം എടുത്തങ്ങുയർത്താൻ
ആരുണ്ട് ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്
ആരുണ്ടിന്നെൻ സീതയാം പുത്രിയെ വേളി കഴിപ്പാൻ
(കേട്ടില്ലേ കേട്ടില്ലേ ..)
ജനകൻ പറഞ്ഞുത്തരവിട്ട് രാജഭടന്മാർ വിളംബരമിട്ടു
വിശ്വാമിത്രന്മാർ ഇത് കേട്ടങ്ങറിഞ്ഞു
രാമകുമാരന്മാർ ഉടുത്തു ഗമിച്ചു
മൂവരവർ ഒത്തു തിരിച്ചു തൽക്ഷണം തന്നെ
മിഥിലയെ ലക്ഷ്യത്തിൽ കണ്ടു നടക്കുകയാണേ
മിന്നുന്ന കാഴ്ചകൾ കണ്ണിന്നു ആനന്ദമാണേ
(കേട്ടില്ലേ കേട്ടില്ലേ ..)
വണ്ടുകൾ പാറിപ്പറക്കുന്നു മൂളി
പുഷ്പങ്ങളോട് പറഞ്ഞങ്ങ് മൂളി
വേളിക്ക് പോകുവാൻ നീ വരുന്നില്ലേ
പോകുന്നു ഞാനെന്റെ കൂട്ടുകാരൊത്ത്
പൂക്കൾ കേട്ടു മന്ദമായാടി കളിക്കുന്നതുണ്ട്
മാരുതന്നിൽ ഗന്ധം പകർച്ചയായ് എത്തുന്നതുണ്ട്
മാരുതനാ ഗന്ധം പരത്തുന്നു ലോകമൊട്ടുക്ക്
(കേട്ടില്ലേ കേട്ടില്ലേ ..)
മിണ്ടില്ല പാവമീ ശലഭങ്ങളല്ലേ
മിണ്ടില്ല എങ്കിലും സന്തോഷമല്ലേ
മിന്നും നിറങ്ങളിൽ മുങ്ങിക്കുളിച്ചു
മിഥിലയിൽ സ്വർഗ്ഗം വിരിയുകയല്ലേ
മിണ്ടത്തില്ല നമ്രശിരസ്കയായ് ജാനകിദേവി
ചെഞ്ചുണ്ടു കടിച്ചു പിടിച്ചിന്നു നാണിക്കുകില്ലേ
കാലിൻ പെരുവിരൽ ചിത്രം വരയ്ക്കുകയില്ലേ
(കേട്ടില്ലേ കേട്ടില്ലേ ..)
സീത അനുജത്തികളൊത്ത്
ഉദ്യാനം തന്നിൽ ഇരിക്കു നേരത്ത്
മാണ്ഡവി ചൂണ്ടി പറയുന്ന കേൾക്ക്
പാതയോരത്തായ് കാണുന്ന കേൾക്ക്
കണ്ടോ നിങ്ങൽ പാതയോരത്തായി കാണുന്ന കണ്ടൊ
യോഗീശ്വരരൂപത്തെ നിങ്ങളു കാണുന്ന കണ്ടോ
യോഗിക്കു പിന്നിലായ് മരതകവർണ്ണൻ
(കേട്ടില്ലേ കേട്ടില്ലേ ..)
യോഗദണ്ഡേന്തി നടക്കും യോഗിയെ കാണുന്നു പാതയോരത്ത്
യോഗിക്കു പിന്നിലായ് കാണുന്നതുണ്ട്
യോഗസമായം കുമാരരെയും
യോഗിയെ താണു വണങ്ങുന്നു രാജഭടന്മാർ
യോഗം പോലെ കാണുന്നതുണ്ട് കുമാരികലെല്ലാം
സീതാരാമ നേത്രമിടഞ്ഞത് കണ്ടതില്ലാരും
(കേട്ടില്ലേ കേട്ടില്ലേ ..)
ശ്രീരാമ ചന്ദ്രനെ കണ്ട് ജാനകിയൂർമ്മിളയിലൊന്നു തുണ്ട്
ശ്രീ പൊഴിച്ചീടുന്ന മുഖഭംഗി കണ്ടോ
എന്നുടെയുള്ളം പിടയുന്നു കേട്ടോ
എങ്ങോ പണ്ടു കണ്ടു മറന്നൊരു കോമളരൂപം
യോഗിക്കു പിന്നിലായ് ഞാനും കാനൂന്നതുണ്ടേ
യോഗീശ്വര ശിഷ്യനാൽ ചാപം കുലയ്ക്കുമോ എന്തോ
(കേട്ടില്ലേ കേട്ടില്ലേ ..)
കാതിൽ സുതൻ ആഗതനായി
മിഥിലയിൽ രാജനും സ്വാഗതം ചെയ്തു
അതിഥിക്കു സൽക്കാരമേറെ കൊടുത്ത്
അതിഥിയും ആതിഥെയനിലായ് ചൊല്ലി
എന്റെ പിന്നിൽ നിൽക്കുന്ന കണ്ടോ ശ്രീരാമചന്ദ്രൻ
അഹല്യക്കു മോക്ഷമതേകിയെ കോമളരൂപൻ
താടകയെ ഏകസ്ത്രമെയ്തു ഹനിച്ചോരു വീരൻ
(കേട്ടില്ലേ കേട്ടില്ലേ ..)
നീങ്ങി ദശരഥനതല്ലേ നേർമ്മിയിൽ പുത്രരാം രാമകുമാരകർ
കല്യാണ ഘോഷ വിളംബരം കേട്ടു
കാര്യങ്ങൾ തേടി തിരിക്കുവാനെത്തി
കാണ വേനം പുത്രന്റെ ചാപം വന്ദിക്ക വേണം
മിഥിലയിൽ സ്വപ്നങ്ങളിന്നു പൂവനിയേണം
അത്യാൽഭുതമിന്നു നടക്കും കാണട്ടെ ചാപം
(കേട്ടില്ലേ കേട്ടില്ലേ ..)
ജനകൻ ഉടനുത്തരവിട്ടു
രാജഭടന്മാർ പണിപ്പെട്ടു കൊണ്ടു
ഏലേലം ഈണത്തിൽ പാറ്റുന്നതുണ്ട്
ഏറിയ വില്ലിനെ താങ്ങി വരുന്നു
ചുറ്റും പ്രഭ കിരണം പൊഴിച്ചങ്ങു ചാപം വരുന്നു
രുദ്രന്റെ ചാപം തിളങ്ങി ശോഭയേറുന്നു
സദസ്യരോ താണു വണങ്ങുന്നു ഭക്തി നിറഞ്ഞ്
(കേട്ടില്ലേ കേട്ടില്ലേ ..)
ആദി സുതൻ രാമനെ നോക്കി
അർഥഗർഭത്താൽ ചിരിച്ചങ്ങു നോക്കി
അക്ഷണം രാമനും കാര്യം ഗ്രഹിച്ചു
അഞ്ജലി കൂപ്പുന്നു ഗുരുവെ സ്മരിച്ച്
വിശ്വാമിത്ര പാദങ്ങൾ തൊട്ടു വന്ദിക്കുന്നു രാമൻ
രാജഋഷി ജനകനെ നോക്കി വണങ്ങുന്നു രാമൻ
ദശരഥ താതനെ നെഞ്ചിലങ്ങേറ്റുന്നു രാമൻ
(കേട്ടില്ലേ കേട്ടില്ലേ ..)
രുദ്രന്റെ ചാപം തിളങ്ങി
ചാപത്തെ രാമൻ പ്രദക്ഷിണം വെച്ച്
ചാപത്തെ രമാനും തൊട്ടു വന്ദിച്ചു
ചാപത്തെ പുഷ്പേന പൊക്കിയെടുത്ത്
രുദ്രനെ മുന്നിലായ് കണ്ടങ്ങു ചാപമെടുത്ത്
ലോകങ്ങളോ താണു വണങ്ങുന്നു രാമനെയങ്ങ്
രാജ ഋഷി ജനകന്റെ കണ്ണുകൾ ഈറനനിഞ്ഞ്
(കേട്ടില്ലേ കേട്ടില്ലേ ..)
ഭൂമി വില്ലൊന്നു വളച്ച് ഞാണൊന്നു കേട്ടുവാൻ നോക്കുന്നതുണ്ട്
കരബലം രാമന്റെ താങ്ങുവാൻ വയ്യാതെ
ത്രൈയംബക വില്ലങ്ങൊടിയുന്നതുണ്ട്
അരമന പൊട്ടിത്തകർന്നങ്ങു വീഴുകയാണോ
ആർപ്പു വിളി യെങ്ങും മുഴങ്ങി കേൾക്കുകയാണോ
കൈലാസത്തിൽ പാർവതി രുദ്രനെ നോക്കിചിരിച്ചു
(കേട്ടില്ലേ കേട്ടില്ലേ ..)
സീത കണ്ടോടിയടുത്ത് ശ്രീരാമചന്ദ്രനിൽ മാലയും ചാർത്തി
സീമന്തരേഖയിൽ കുങ്കുമം തൊട്ട്
സ്ത്രീയായ് വിളങ്ങുന്നു രാമന്റെ പത്നി
കണ്ടോ കണ്ടോ നിങ്ങളു കണ്ടോ കല്യാണം കണ്ടോ
മിഥിലയിൽ മൈഥിലി തന്നുടെ കല്യാണം കണ്ടോ
രാമന്റെ കരബലം നിങ്ങളും കണ്ടവരല്ലേ
(കേട്ടില്ലേ കേട്ടില്ലേ ..)
കൊമ്പു കുഴൽ വാദ്യമുയർന്നേ
കൊട്ടാരമാർപ്പു വിളികളിൽ മുങ്ങി
കൊട്ടും കുരവയും ഉച്ചത്തിൽ കേട്ട്
പൊള്ളുന്നു സീത തൻ മാതാവു ഭൂമി
ദശരഥ രാജനെ കാണ്മാനായ് ദൂതനും പോയി
കല്യാണവാർത്തയറിയിക്കാൻ ദൂതനും പോയി
ഊർമ്മിളയിൽ ഉള്ളം പിടഞ്ഞതറിഞ്ഞതില്ലാരും
(കേട്ടില്ലേ കേട്ടില്ലേ ..)