ഇടവഴിയും നടവഴിയും

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ (ഇട)

വൃശ്ചികപ്പുലരി വന്നു തുളസിമാല തന്നല്ലോ
വിധിയും കൊതിയുമിപ്പോൾ ഇരുമുടിയായ് തീര്‍ന്നല്ലോ (വൃശ്ചിക)
കരിമല കേറിവരും കാനനമേഘങ്ങളെ
കാണിപ്പൊന്നു നിങ്ങളും കരുതിയിട്ടുണ്ടോ (കരിമല)
കരുതിയിട്ടുണ്ടോ............

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ

തൊഴുതു പടിയിറങ്ങി വിരിവെയ്ക്കും രാവുകളേ
വരദൻ ഭഗവാൻ‌റെ കഥ പാടും നാവുകളേ (തൊഴുതു)
സ്വാമിയെ താരാട്ടി നിങ്ങളെ ഉറക്കുന്നു
സാമവേദസംഗീതം ഹരിവരാസനം (സ്വാമിയെ)
ഹരിവരാസനം.................

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ (ഇട)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Idavazhiyum nadavazhiyum

അനുബന്ധവർത്തമാനം