എന്നും നിനക്കായി

 

ആ..ആ...ആ ഉം..ഉം..ഉം..
എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം (2)
കണ്ണിൽ  നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴാ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം (2)
കണ്ണിൽ  നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴീ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം

ആ..ആ  ലലലാ.
ആരും അറിയാതെ കാതിൽ പറയാതെ
അഴകേ നിൻ ചൊടിയിൽ
പ്രണയം പകരാം ഞാൻ
കള്ളക്കാറ്റിതറിയുമ്പോൾ
എങ്ങും പാടി നടക്കുമ്പോൾ
കള്ളിപ്പെണ്ണിനിടനെഞ്ചിൽ
കുടു കുടേ താളമടിക്കുമ്പോൾ
നാലാളും കാൺകെ ഞാൻ നിന്നെയെൻ വധുവാക്കും
നീയില്ലാതെ ഞാനില്ല തോഴാ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
കണ്ണിൽ  നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴീ..
എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം

ആ..ആ.ആ.ആ
ലലലാ
മാനം കുതിരുമ്പോൾ മൗനം പൊഴിയുമ്പോൾ
കവിതേ നിൻ കവിളിൽ കളഭം പകരാം ഞാൻ
നാണത്തോണി മറിയുമ്പോൾ
കണ്ണിൽ ഓളമടിക്കുമ്പോൾ
തുമ്പിപ്പെണ്ണവൾ ഇരു കൈയ്യാൽ
മണിമണീ മാല കൊരുക്കുമ്പോൾ
നാളാളും കാൺകേ ഞാൻ നിന്നെയെൻ സഖിയാക്കും
നീയില്ലാതെ ഞാനില്ല മണ്ണിൽ

എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം
കണ്ണിൽ  നീയേ നെഞ്ചിൽ നീയേ
ഓർമ്മയിൽ നീ മാത്രമെന്നും
നീയില്ലാതെ ഞാനില്ല തോഴീ..
എന്നും നിനക്കായി പാടാം
എന്നെ നിനക്കായി നൽകാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennum ninakkai