എന്നെയുണർത്തിയ

എന്നെയുണർത്തിയ പുലർകാലത്തിൻ
മുഖപടമഴിയുന്നു
ചുടുവെയിലായെൻ ദലങ്ങൾ തോറും
ചുവടു വെച്ചു കളിക്കുന്നു

എന്റെ സിരകളിലഗ്നികണങ്ങൾ പടരുന്നു
എന്റെ സുഗന്ധമെല്ലാമാരോ കവർന്നെടുക്കുന്നു
എന്റെ വേദനയാരറിയുന്നൂ
ആരറിയുന്നൂ

കണ്ണില്ലാത്ത നിഴൽ പാമ്പുകൾ
വന്നെന്നെ കൊത്തുന്നു
ആരും കാണാത്തിരുമുറിവുകളിൽ
ചോര പൊടിക്കുന്നു
എന്റെ നെഞ്ചൊരു കിളിയായ് പിടയുന്നു
പിടഞ്ഞു കേഴുന്നു
എന്റെ വേദന ആരറിയുന്നൂ ആരറിയുന്നൂ....

------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enneyunarthiya

Additional Info