എടാ മോനേ

മോനേ എടാ മോനേ നീ ചുമ്മാ വിളയാതെ പൊന്നേ
വന്നേ വഴിനീളേ വരി നിന്നേ
പെണ്ണേ എടി കണ്ണേ നീ വന്നേ കടക്കണ്ണിനാലെ
കരളിൻ കിളിവാതിൽ തുറന്നേ
അന്തിക്കള്ളും മോന്തി അന്തോം കുന്തോം പോയ്
അങ്കത്തട്ടിൽ കേറി നാണോംമാനോം പോയ്
പാളി പണിപാളി പണിയായി
പലവഴികളിൽ അകലെ കാണാം
കളി പലവിധമുലകിൽ മായാം
പറയാമിനി എങ്ങോ തമ്മിൽ ചേരാതേ
ചോര ഇനി ചിന്തിയ..*
കലിതുള്ളിയുറഞ്ഞൊരു കാലം കലികാലം

കഥയാണിത് കളിയില്ലിത് കാണാൻ വാവാ
പാട്ടാണിത് പതിരല്ലിത് കേൾക്കാൻ വാവാ
ഇല്ലാക്കഥ ചൊല്ലാതിനി എല്ലാവരും ഒന്നാണതിലമ്പിളിവട്ടം മിന്നും ചേലിൽ
*
മാനും കലമാനും നീ *നറുപൂനിലാവോ
സ്വപ്നം തിരതല്ലും രാവോ
ഞാനോ ജനൽവാതിൽപ്പടി ചാരി മിഴി പൂട്ടാടാതെ നിന്നേ പുലർകാലം കഴിഞ്ഞേ
ആവി പറക്കും ചായ ആറ്റിക്കുടിച്ചേ
ആമ്പൽപൂക്കും തോട്ടിൽ മുങ്ങിക്കുളിച്ചേ
*

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eda mone