ദൂരെ ഒരു മാമലയിൽ
.
ദൂരെയൊരു മാമലയിൽ പാടും പൂങ്കുയിലേ
എന്നുണ്ണിക്കായ് പൊന്നുണ്ണിക്കായ് പാടാൻ നീ വരുമോ
കണ്മണിയേ പൊന്മണിയേ ചാരേ ചേർന്നുറങ്ങ്
എന്മകന് പൊന്മകന് താരകൾ കൂട്ടുണ്ടേ
കുഞ്ഞിളം പൊൻകാലടികൾ തുള്ളിത്തുള്ളി പിച്ചവെക്കേ
പാടവും നെല്ലും മാടത്തെ പെണ്ണും കാണും നിൻ ചേല്
അന്തിവെയിൽ ചോക്കണുണ്ടേ തങ്കമേ നീ ചായുറങ്ങ്
ചന്തിരൻ മാനത്തെ വെളിത്തളിക കാണാനെന്തഴക്
ചെമ്മാനം പോലേ മൂവന്തിപോലെ ചാഞ്ചാടിയാടും ചേമന്തിപോലെ
കണ്ണാ നീ മെല്ലെ ചായുറങ്ങ് ---ഉം ...
രാരിരിരാരീരം രാരാരോ
കുന്നിമണിക്കൂടിനുള്ളിൽ കൺമ്മണിയെ കാത്തിരുന്നൂ
മഞ്ഞും മഴകളും ഓണനിലാവും എന്നേ പോയ്‌മറഞ്ഞൂ
ചന്തമെഴും മാരിവില്ലേ നീ മറഞ്ഞുപോയതെന്തേ
കണ്ട കിനാവിന്റെ ഓരത്തുപോലും നീയേ വന്നീലാ
എന്നാലും പൊന്നേ നീയെന്റെ കണ്ണ്
വന്നാലും കുഞ്ഞേ താരാട്ട് മൂളാം
വാവാവോ പാടിയുറക്കീടാം ആ ... രാരീരീരാരീരാരാരോ ...
രാരീരം രാരീരം രാരാരോ രാരോ രാരീരം രാരീരം രാരാരോ