ദൂരേ നിഴലാട്ടം

ദൂരേ.. നിഴലാട്ടം
നെഞ്ചിൽ കടലാഴം
നോവിൻ ഇരുളലയിൽ
എരിയും കനലായ് ഹൃദയം

നിലാവിലീറനായ്  നിശീഥയാമിനി
കിനാവ് പെയ്തൊരീ വഴിയിൽ
വിലോല സന്ധ്യകൾ നിറം മറഞ്ഞു പോയ്
ഇതൾ കൊഴിഞ്ഞു പോയ് വനിയിൽ
ജീവന്റെ താളമൂർന്നുപോയ്
തൂവൽക്കിനാക്കൾ മാഞ്ഞുപോയ്
അഴലിൽ മുകിലായ് തഴുകാൻ വരു നീ

വിമൂകമെന്നിലെ വിഷാദവീചികൾ
ഒരാർദ്ര താരമായ് അകലെ
പിരിയാതെ നിന്നൊരീ കനൽ വീണ നൊമ്പരം
ഇനിയെന്നു മായുമീ മനസ്സിൽ
ജന്മന്തരങ്ങൾ നീന്തിയീ
ഏകാന്ത ശോക രാത്രിയിൽ
മിഴിനീർക്കണമായ് നെറുകിൽ തൊടു നീ..
(ദൂരേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore nizhalaattam

Additional Info