ചിരിയേ

ചിരിയേ ചിരിയേ 
പതിയേ ചുണ്ടേൽ വിരിയാമോ
പെരുനാളരികെ വരണേ

ചെവിമേൽ പതിയേ
സിനിമാക്കഥയോതണപോലെ
ഇരുപാതിയിലാശകൾ നീ തന്നെ

പുതുപുലരികളെ ചെറുവിരലുകളാൽ
കിള്ളി നീ മനസ്സുള്ളിലെ കലണ്ടറാകെ

പടരണ് നിറമായ് കൊതിയിത് മരമായ്
പൂത്തു മെല്ലെ നിന്നിലായ് നീ

എൻ രാവതിലെ തെളി ലാവുകളായിനി
ആകാശങ്ങൾ നീ നിറയേ
കനവുണരണുണ്ട് മിഴിയാകെ

കനവായിരമാകനെ പാറണ ചിറകായ് വന്നേ
ആശകളെങ്ങനെ മറിയണ കടലായേ
കനവായിരമാകനെ പാറണ ചിറകായേ
ആശകളാഴികളായതിലൊഴുകാമേ ... പതിയേ

പുതുപുലരികളെ ചെറുവിരലുകളാൽ
കിള്ളി നീ മനസ്സുള്ളിലെ കലണ്ടറാകെ

പടരണ് നിറമായ് കൊതിയിത് മരമായ്
പൂത്തു മെല്ലെ നിന്നിലായ് നീ

കനവിൻ ആകാശമേ ...
ഉള്ളാകെ നീയാവണേ ... നീയാവണേ
പൊഴിയേ എൻ ആസയേ
മഴമേഘമായേ
സ്നേഹങ്ങളൊന്നാകുന്നീ നേരങ്ങളേ
മോഹങ്ങളൊരു നാളേലും തോരരുതേ
കാലങ്ങളൊരുപാടൊന്നും മാറരുതേ

എൻ രാവതിലെ തെളി ലാവുകളായിനി
ആകാശങ്ങൾ നീ നിറയേ
കനവുണരണുണ്ട് മിഴിയാകെ

കനവായിരമാകനെ പാറണ ചിറകായ് വന്നേ
ആശകളെങ്ങനെ മറിയണ കടലായേ
കനവായിരമാകനെ പാറണ ചിറകായേ
ആശകളാഴികളായതിലൊഴുകാമേ ... പതിയേ

പുതുപുലരികളെ ചെറുവിരലുകളാൽ
കിള്ളി നീ മനസ്സുള്ളിലെ കലണ്ടറാകെ

പടരണ് നിറമായ് കൊതിയിത് മരമായ്
പൂത്തു മെല്ലെ നിന്നിലായ് നീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chiriye