ചിന്നി ചിന്നി ചാറും

ആ..ആ...ആ.ആ...ആ
ചിന്നി ചിന്നി ചാറും ചിന്തോ
എന്റെ മേലിൽ മെല്ലെയൊന്നു തൊട്ടു
കൊഞ്ചിക്കൊഞ്ചി ചായും കാറ്റോ
നിന്റെ മാറിൽ നൂറു മുത്തമിട്ടു
നൂപുരം പോൽ കിലുകിലെ തിളങ്ങും മഴ നുറുങ്ങല്ലയോ
ഓ...അല്ലിമുല്ല പോലെയെന്റെ മുടിയിൽ കുടയുന്നു
(ചിന്നി ചിന്നി....)

പൊന്നുരഞ്ഞും പൂ നനഞ്ഞും ഞാൻ കുളിർന്നല്ലോ
ഇന്ദ്രനീലം പെയ്തൊഴിഞ്ഞെൻ മാറ്റുണർന്നല്ലോ
ഓ...ആയിരം നഖങ്ങൾ എൻ മെയ്യിലുരഞ്ഞു മുറിഞ്ഞല്ലോ
താരിളം സ്വരങ്ങൾ എൻ കാതിലലിഞ്ഞു കഴിഞ്ഞല്ലോ
(ചിന്നി ചിന്നി....)

നീലമേഘം ചേല മാറ്റും കാറ്റണഞ്ഞപ്പോൾ
മാമയിൽ പോൽ നിന്റെയുള്ളം പീലി നിവർത്തുമ്പോൾ
ഓ..ആരവങ്ങളോടെ ഈ മാമഴനൂലുമുലഞ്ഞല്ലോ
ആദ്യമെന്റെയുള്ളിൽ തൂമുന്തിരി വള്ളി തളിർത്തല്ലോ
(ചിന്നി ചിന്നി....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chinni chinni chaarum