ബ്രഹ്മസംഗീതമേ

 

ബ്രഹ്മസംഗീതമേ.. (2)
സുധാരസ വര്‍ഷ സൗന്ദര്യമേ
നിറയൂ എന്നില്‍ നിറയൂ
ഗീതമായ്‌ വാദ്യമായ്‌ നടനമായ്‌
ലയനമായ്‌ സുഗതമായ്‌ (ബ്രഹ്മസംഗീതമേ..)

അനന്തകോടി സുരാഗശലഭം
വിരുന്നിനെത്തും സുദിനങ്ങളിൽ
വസന്ത ഹൃദ്യോല്‍സവങ്ങളില്‍
സുഗന്ധ മരന്ത സുമങ്ങള്‍ പോല്‍
വിടര്‍ന്നിതാ രസങ്ങളീ
സുവര്‍ണ്ണലോചനങ്ങളില്‍ ആ...

പ്രണയ മന്ദാകിനി പുളിനങ്ങളില്‍ നിന്റെ
പ്രമദ വൃന്ദാവന കുളിര്‍ ചായയില്‍
മധു മധുര ലളിത മൃദു മൃദുല ചടുല
രതി ലസിത ഹൃദയ മോഹങ്ങള്‍
പാടുന്നു ഇണ നിന്നെ തേടുന്നു
തിരുമധുരം പകരൂ നീ
ബ്രഹ്മസംഗീതമേ..
സംഗീതമേ..സംഗീതമേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Brahmasangeethame

Additional Info

Year: 
1999

അനുബന്ധവർത്തമാനം