ബ്രാഹ്മമുഹൂർത്തത്തിൽ

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ പല്ലവി പാടിയ നേരം 
ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ ചരണം പാടിയ നേരം 
നിൻ സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍ നിന്നിലൊതുങ്ങിപ്പോയീ 
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ പല്ലവി പാടിയ നേരം 

ഹരികാംബോജി രാഗസരസ്സില്‍ നീ അരയന്നക്കിളിയായീ 
ഹരിണാക്ഷീ നിന്‍ ഹൃദയദലത്തില്‍ ഞാന്‍ ഹരിശ്രീ എഴുതിപ്പോയീ...
പ്രേമത്തിന്‍ ഹരിശ്രീ എഴുതിപ്പോയീ... 

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ പല്ലവി പാടിയ നേരം 

നിന്നംഗുലികള്‍ താലോലിച്ചൊരു തംബുരുവായ് ഞാന്‍ മാറീ
നിന്നധരങ്ങളില്‍ നീയറിയാതൊരു നിഷാദമായ് ഞാന്‍ മാറീ...
കൈശികി നിഷാദമായ് ഞാന്‍ മാറീ.. 
നിന്‍സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍ നിന്നിലൊതുങ്ങിപ്പോയി
 
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ പല്ലവി പാടിയ നേരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Brahma muhoorthathil

Additional Info

അനുബന്ധവർത്തമാനം