ഭഗവാന്റെ പാമ്പിൻ

ജനനീന്റെ നേർത്ത ഞരമ്പിലും മഞ്ഞ്
മലയീന്റെ കൂർത്ത മുനമ്പിലും മഞ്ഞ്...
മേമല മൊത്തമായുരുകുന്ന മഞ്ഞ്
കീഴ്മല മുത്തികൾ പൊകയുന്ന മഞ്ഞ്...

ഭഗവാന്റെ പാമ്പിൻ തലയിലും മഞ്ഞ്...
ഭഗവതി വാഴുന്ന മച്ചിലും മഞ്ഞ്...
കുന്നിന്റെ കതിരിട്ട പച്ചച്ച കണ്ണിൽ..
വെള്ളെഴുത്തായി പരക്കുന്ന മഞ്ഞ്...

 
ആദിത്യദേവന്റെ തീമുഖം മൂടി...
ചോര വലിച്ചു മദിക്കുന്ന മഞ്ഞ്
മാളോരു കൈകോർത്തു വീഴാതെ പോകും..
നൂലിന്റെ പാലം വലിക്കുന്ന മഞ്ഞ്...
ആദിത്യദേവന്റെ തീമുഖം മൂടി...
ചോര വലിച്ചു മദിക്കുന്ന മഞ്ഞ്
മാളോരു കൈകോർത്തു വീഴാതെ പോകും..
നൂലിന്റെ പാലം വലിക്കുന്ന മഞ്ഞ്...

തടിനീര് കല്ലാക്കി മാറ്റുന്ന മഞ്ഞ്..
കുടിയാകെ മാന്തിപ്പൊളിക്കുന്ന മഞ്ഞ്
വെള്ളക്കരടിയായ് ചിറ്റുന്ന മഞ്ഞ്
വെള്ളിടിയൊക്കെ വിഴുങ്ങുന്ന മഞ്ഞ് ..

കാവിന്റെ മണവുമായ് തെക്കൂന്നുന്നെത്തി
കോലായിൽ കോലമായ് തുള്ളുന്ന മഞ്ഞ്
പൂവിന്റെ മണവുമായ് പനയീന്നിറങ്ങി  
കോമ്പല്ലിൽ ഭൂമിയെ കൊടയുന്ന മഞ്ഞ്...
ഏല്ലാല താലേ ...ഏല്ലാല താലേ ...
ഏല്ലാല താലേ ...ഏല്ലാല താലേ ...

മഴയുടെ പാട്ട് കുടിക്കുന്ന മഞ്ഞ്‍
കഴുകന്റെ ചിറകേന്ന് പൊഴിയുന്ന മഞ്ഞ്
കൊഴയുന്ന നാവുമായ് മഞ്ഞത്തിരുന്ന്  
പൊലയനിതാ പാടുന്നൊരു ചൊടലപ്പാട്ട് പാടുന്നേ...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhagavante