അതിമനോഹരം

ഹായ്
എന്തിനു വേഗം? ഇത്തിരി നേരം
പറ്റിപ്പിടിച്ചു ഞാൻ നിന്നോട്ടേ നിന്നുടെ
മൃദുല പ്രതലമധികമധുരം
അതിമനോഹരം

മാനത്തെ അമ്പിളി ചേലത്തെ കൊമ്പിതിൽ 
തൊട്ടുവരാനായി സാധിച്ചില്ല്വെങ്കിലും
കാറ്റിലും കോളിലും കൂട്ടു പങ്കിടാം ഞാൻ
മതിവരുവോളം

ആ ... ആ ...ആ ...

തീ വേനലിൽ പൊള്ളാതെ
നീർ പെയ്തു നീ ചീയാതെ
ഞാൻ കമ്പിളിപോലെ നിന്നെ പുണരാം

ഞാൻ നിന്നുടെ മാനത്ത്
മെല്ലെ വേരുകളാഴ്ത്തിടാം
നിൻ ഹരിതപരവതാനിയാവാം

കാലം കൂട്ടുനിന്നില്ലെങ്കിലും
എന്നെ പറിച്ചെറിഞ്ഞാലും
വീണ്ടും പടർന്നു കേറിടും ഞാൻ

കാലം കൂട്ടുനിന്നില്ലെങ്കിലും
എന്നെ പറിച്ചെറിഞ്ഞാലും
വീണ്ടും പടർന്നു കേറിടും ഞാൻ

എന്തിനു വേഗം? ഇത്തിരി നേരം

എന്തിനു വേഗം? ഇത്തിരി നേരം
പറ്റിപ്പിടിച്ചു ഞാൻ നിന്നോട്ടേ നിന്നുടെ
മൃദുല പ്രതലമധികമധുരം
അതിമനോഹരം

മാനത്തെ അമ്പിളി ചേലത്തെ കൊമ്പിതിൽ 
തൊട്ടുവരാനായി സാധിച്ചില്ല്വെങ്കിലും
കാറ്റിലും കോളിലും കൂട്ടു പങ്കിടാം ഞാൻ
മതിവരുവോളം

ലലല ലലലാ ... ലലലാ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athimanoharam