അരമനയവനിക ഉയരുമ്പോൾ
അരമനയവനിക ഉയരുമ്പോൾ
അരുമ നിൻ മിഴികൾ തേടുവതാരേ
രാജസദസ്സിലീ ഗായകനെന്നും
പാടും നിനക്കു വേണ്ടി
രാജസദസ്സിലീ ഗായകനെന്നും
പാടും നിനക്കു വേണ്ടി
നൂപുരധ്വനികൾ മുഴങ്ങുമ്പോൾ
പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ
ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ..
നൂപുരധ്വനികൾ മുഴങ്ങുമ്പോൾ
പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ
മുദുലവികാരങ്ങൾ നിൻ
കണ്ണുകളിൽ പ്രതിഫലിക്കുമ്പോൾ
ഓഹൊ ഓഹോ ഓഹോ
നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ
എന്തൊരഭിനിവേശം
നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ
എന്തൊരഭിനിവേശം
താളാത്മകമാം ചലനങ്ങളിൽ
നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ
ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ..
താളാത്മകമാം ചലനങ്ങളിൽ
നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ
ഹൃദയവികാരങ്ങൾ കരമലരുകളാൽ
നീ പകർത്തുമ്പോൾ
ഓഹോ ഓഹോ ഓഹോ
നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം
നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം
അരമനയവനിക ഉയരുമ്പോൾ
അരുമ നിൻ മിഴികൾ തേടുവതാരേ
രാജസദസ്സിലീ ഗായകനെന്നും
പാടും നിനക്കു വേണ്ടി
പാടും നിനക്കു വേണ്ടി