അനുരാഗപ്രായത്തിൽ

 

ആ...ആ...ആ...
അനുരാഗപ്രായത്തില്‍ ഒളിഞ്ഞു നിന്നു ചിരിച്ചവളേ പൂവേ
മദനപ്പൂവേ മധുരപ്പൂവേ (2)
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ
(അനുരാഗപ്രായത്തില്‍...)

നീ വസന്തം തേടിവരും ഞാന്‍ മധുപം
ഇതളുകളില്‍ പകര്‍ന്നു തരൂ മധുമരന്ദം (2)
രാധേ അനുരാധേ ഓടിവാ
കാളിന്ദിതീരത്തില്‍ രാസലീലയാടാന്‍
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ
(അനുരാഗപ്രായത്തില്‍...)

സഖീ ഒരുനാള്‍ മണവറയില്‍ ഞാനണയും
മലര്‍തനുവില്‍ മാരപരാഗം ചൊരിയും (2)
താരേ രതിസാരേ ഓടിവാ
വിരിമാറില്‍ പടരൂ നീ രാഗലതികയായി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
പുഞ്ചിരിത്തേന്‍ തൂകി മലര്‍മിഴികള്‍ മൂടി
അനുരാധേ ഓടിവാ...
(അനുരാഗപ്രായത്തില്‍...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuraaga praayathil

Additional Info

അനുബന്ധവർത്തമാനം