അമ്പിളിക്കലയും നീരും

അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാൻ‌റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
ഭഗവതിയെ തുണയരുളൂ ശ്രീപാർവതി വരമരുളൂ
പനിമലയ്ക്കൊരു മകളേ ഗണപതിത്തിരുതായേ
മണിമുറ്റത്തൊരുണ്ണിക്കാൽ കണികാണാൻ വരമരുളൂ

(അമ്പിളിക്കലയും നീരും)

തമ്പുരാട്ടിക്കണിയുവാൻ എന്തും പൂ കൊടവിരിഞ്ഞു
തൃത്താപ്പൂ തൃക്കറുക ചെത്തിപ്പൂ കൊടവിരിഞ്ഞു
എന്തെല്ലാം കാണിയ്ക്ക......
എന്തെല്ലാം കാണിയ്ക്ക ചെമ്പഴുക്ക താംബൂലം
ചെമ്പട്ടും കുങ്കുമവും പൊൻ‌കരിക്ക് പൊരിമലരും

(അമ്പിളിക്കലയും നീരും)

പഞ്ചാഗ്നി നടുവിലും അഞ്ചാതെ നിന്നൊരമ്മ
മുക്കണ്ണൻ മുമ്പിലൊരു പൊൽത്തിങ്കൾ തിടമ്പായി
പത്തു പൂവും ചൂടി അമ്മ........
പത്തു പൂവും ചൂടി അമ്മ ചോന്ന പട്ടുമുടുത്തമ്മ
നൃത്തമാടും ഭഗവാൻ‌റെ പാതിമെയ്യായ് മാറിയമ്മ

(അമ്പിളിക്കലയും നീരും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Ambilikkalayum neerum

Additional Info

അനുബന്ധവർത്തമാനം