ആയില്യംപാടത്തെ പെണ്ണേ

ഓ ആയില്യംപാടത്തെ പെണ്ണേ
അണിയറ മണിയറ
കിരുകിരെ തുറന്നാട്ടേ
ആരു കൊയ്യുമാരുകൊയ്യും
ആരുചൂടുമാരുചൂടും
വയല്‍പ്പൂ ഈ വയല്‍പ്പൂ..

കിളിയേ കിളികിളിയേ
നീലാഞ്ജന പൈങ്കിളിയേ
ഈ കറുകവയല്‍ കുളിരു
കൊയ്യാന്‍ നീ കൂടെ വാ
ആലി ചെറുപീലി അരത്താലി പൂചൂടി
ആടുമിളം കതിരുനുള്ളാന്‍ നീ കൂടെവാ
(കിളിയേ..)

ഒളി കണ്ണാല്‍ - എന്നെ നോക്കൂല്ലേ‍
പൂക്കൂല്ലേ - എന്നില്‍ പൂക്കൂല്ലേ
ഒളികണ്ണാല്‍ - എന്നെ നോക്കൂല്ലേ
പൂക്കൂല്ലേ - എന്നില്‍ പൂക്കൂല്ലേ ഹോയ് ...
(കിളിയേ..)

പൊന്‍തൂമ്പ കൊണ്ടാല്‍ മദിയ്ക്കും മണ്ണ്
പുഞ്ചയ്ക്കു പൂമ്പാല്‍ ചുരത്തും മണ്ണ്
ഞാനെന്റെ സ്വപ്നം വിതയ്ക്കും മണ്ണ്
ആ പൊന്‍തൂമ്പ കൊണ്ടാല്‍ മദിയ്ക്കും മണ്ണ്
ഓ ആരു കൊയ്യുമാരുകൊയ്യും
ആരുചൂടുമാരുചൂടും
വയല്‍പ്പൂ ഈ വയല്‍പ്പൂ..
(കിളിയേ..)

നീ കൂടുകൂട്ടും കരള്‍ച്ചില്ലയില്‍
നീ പെയ്തിറങ്ങും വികാരങ്ങളില്‍
ഞാന്‍ പൂത്തുനില്‍ക്കും മരിക്കുംവരെ
ആ നീ കൂടുകൂട്ടും കരള്‍ച്ചില്ലയില്‍
ഓ നിന്റെ മാത്രം നിന്റെ മാത്രം
എന്നുമെന്നും നിന്റെ മാത്രം
വയല്‍പ്പൂ ഈ വയല്‍പ്പൂ...
(കിളിയേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Aayilyam Paadathe