മനസ്സിൻ ഊഞ്ഞാലിൽ
മനസ്സിൻ ഊഞ്ഞാലിൽ ചാഞ്ചാടും പൊന്നുണ്ണി
മഴനൂലിന്നിഴയിലെ മുത്തുകളെണ്ണി നോക്കവേ (2)
വിടരും സ്വപ്നങ്ങൾ നിന്നിലൂടെ കണ്ടുഞാൻ
മൊഴികളിൽ വിരിയുന്നു നീളെ കണിമുല്ലകൾ
ഒരു തെന്നലായ് നീ നൽകീ വാസന്തം
ഇളം കൈകളാൽ നീ മെനഞ്ഞീടും ചിത്രം
നിൻ കുറുമ്പിന്റെ നിറമുള്ളതല്ലേ
(മനസ്സിൻ ... )
കണ്ണിമയിൽ കണ്മഷിയാൽ
എഴുതുന്നു പൊൻകിനാക്കൾ
കുഞ്ഞിക്കാൽ കളം വരക്കും
നീളും മൺപാതകളിൽ
കണ്ണും നട്ടെൻ ഉള്ളം തുടിച്ചേ
വേനൽ മഴയായ് നീ പൊഴിഞ്ഞേ
ആരോമലേ നീയെന്നും എൻ സ്വന്തം
ആശ്വാസത്തിൻ സ്നേഹ തീരം
(മനസ്സിൻ ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manassin Oonjalil
Additional Info
Year:
2020
ഗാനശാഖ: