സൗരയൂഥത്തിൽ വിടർന്നോരു

സൗരയൂഥത്തിൽ വിടർന്നോരു കല്യാണ-
സൗഗന്ധികമാണീ ഭൂമീ - അതിൻ
സൗവർണ്ണപരാഗമാണോമനേ നീ
അതിൻ സൗരഭമാണെന്റെ സ്വപ്നം
സ്വപ്നം സ്വപ്നം സ്വപ്നം

നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും

എൻ ജീവനോലുന്ന സിന്ദൂരമെന്നോ
എൻ ജീവനോലുന്ന സിന്ദൂരമെന്നോ
എന്നാത്മ സംഗീതമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും
(സൗരയൂഥത്തിൽ..)

നിന്നെ ഞാനെന്തു വിളിക്കും
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും
ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ
നിന്നെ ഞാനെന്തു വിളിക്കും

ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ
ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ
നിശ്വാസസൗഗന്ധമെന്നൊ
നിന്നെ ഞാനെന്തു വിളിക്കും
(സൗരയൂഥത്തിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.66667
Average: 9.7 (3 votes)
Sourayoodhathil

Additional Info