സ്വർണ്ണത്തേരിൽ മിന്നിപ്പോകും

Year: 
1992
Swarnatheril Minni pokum
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

സ്വര്‍ണ്ണത്തേരില്‍ മിന്നിപ്പോകും വര്‍ണ്ണത്തെന്നല്‍ കൂടാരത്തില്‍
പീലിത്തൂവല്‍ കുടമാറ്റം
മന്ദം മന്ദം നെഞ്ചിന്നുള്ളില്‍ കേളിക്കൊട്ടായ്
പൂക്കും നീളെ മേടക്കാറ്റിന്‍ മേളപ്പൂരം
മിഴിച്ചെപ്പില്‍ കരുതുമീ കൗതുകം
കരള്‍ത്തുണ്ടില്‍ തുളുമ്പുമീ സൗഹൃദം
നിറവായലിഞ്ഞു പാടാന്‍ വാ
(സ്വര്‍ണ്ണത്തേരില്‍...)

മലര്‍ക്കിളിയായ്‌ നിഴല്‍മാല നെയ്യും കനവിനുള്ളില്‍
മണിച്ചിലമ്പായ് കിലുങ്ങുന്ന മോഹജാലമേ
മലര്‍ക്കിളിയായ്‌ നിഴല്‍മാല നെയ്യും കനവിനുള്ളില്‍
മണിച്ചിലമ്പായ് കിലുങ്ങുന്ന മോഹജാലമേ
തളിരിടും നിന്‍ പൊരുളിലെ കുളിരുലാവും വേളയില്‍
താരപ്പൂക്കള്‍ നുള്ളിപ്പോകാന്‍ 
താലം കൊണ്ടേ പോരാമെന്നും
നീലക്കിളികളെ...ലോലത്തിരികളെ
ഓമല്‍ക്കണിയുമായ് കതിരുമായ്
ഇതിലെ വാ
(സ്വര്‍ണ്ണത്തേരില്‍...)

മണല്‍പ്പൊരിയായ് മനസ്സിന്റെ തീരം ഉതിരുവോളം
അലഞൊറിയായ് പടരുന്ന രാഗഭാവമേ
അകമലിഞ്ഞും ലോലമായ്‌ തരിയുതിര്‍ന്നും തീരവേ
വെള്ളിത്തിങ്കൾ ദൂരത്തേതോ 
പാലാഴിത്തേന്‍ പെയ്യുന്നേരം
നീലപ്പുലരിയില്‍ ശ്യാമച്ചിറകുമായ്
ചാരത്തണയുമോ നലമെഴും പുളകമേ
(സ്വര്‍ണ്ണത്തേരില്‍...)

Malayalam movie Neelakkurukkan clip | Song “Swarnatheril...”