തപ്പെടുക്കെടി തകിലെടുക്കെടി
തപ്പെടുക്കടി തകിലെടുക്കടി
തട്ടും മുട്ടും തുടങ്ങടി വേഗം.. തത്തമ്മേ
ഇക്കരെയെത്തിയ മാരന്റെ മേടയ്ക്കു മേല്‍ക്കൂരമേയാന്‍
പീലിനിരത്തെടി തത്തമ്മേ ...തത്തമ്മേ
ആനകളുണ്ടേ അമ്പാരിയുണ്ടേ അമ്മന്‍കുടമുണ്ടേ
തത്തിമിത്തിന്തിമി താളമുണ്ടേ തില്ലാനമേളമുണ്ടേ
ആനകളുണ്ടേ അമ്പാരിയുണ്ടേ അമ്മന്‍കുടമുണ്ടേ
തത്തിമിത്തിന്തിമി താളമുണ്ടേ തില്ലാനമേളമുണ്ടേ
അത്തറ്റമിത്തറ്റമെത്താത്തിരുമുറ്റത്താരോ
എത്തിയൊരിത്തിരി നേരമിരുന്നവനാരാരോ
കോലോത്തെ തമ്പിരാന്റെ ചേലൊത്തൊരു പൊന്നുമകനേ
കോലോത്തെ തമ്പിരാന്റെ ചേലൊത്തൊരു പൊന്നുമകനേ
നാടുകടത്തിയൊന്നാകെയടക്കിയ വീരനാം വില്ലാളിയോ
മാനത്തെ മാളികവിട്ടിന്നു മണ്ണിലെ മന്നനായ് വന്നവനോ
മാനത്തെ മാളികവിട്ടിന്നു മണ്ണിലെ മന്നനായ് വന്നവനോ
(അത്തറ്റമിത്തറ്റമെത്താത്തിരുമുറ്റത്താരോ)
കരവാഴും മൂപ്പനാരുടെ കയ്യാളായ് നീ
പലകാലം ഈക്കരയില്‍ വന്നവനല്ലേ (2)
മൂപ്പരില്‍ മൂപ്പനാം രാഘവന്‍ ചേട്ടന്‍ രാശാവായാല്‍ (2)
മന്ത്രി ഞാനെ കാര്യ തന്ത്രി നീയെ (2)
തോളോടു തോളൊരു മേനിയായ് മേവിടാന്‍
തേടിയിരുന്നെത്ര കാലങ്ങള്‍ കാത്തുഞാന്‍
ഇന്നുമല്ലാക്ഷിമാരുള്ളില്‍ കാണുന്ന പൂങ്കിനാവില്‍ നിറയെ
വെട്ടിച്ചിറ ഡൈമന്‍ തിളങ്ങീടും
കാമിനിമാര്‍ കാവലിരുന്നീടും
(അത്തറ്റമിത്തറ്റമെത്താത്തിരുമുറ്റത്താരോ)