സീതക്കിളീ സീതക്കിളീ
ഓ.... ല ല ലാ....
സീതക്കിളീ സീതക്കിളീ
സിന്ദൂരതിലക പൈങ്കിളീ
സ്വര്‍ണ്ണത്തൂവല്‍ ചിറകുമായ് നീയെന്റെ
സ്വപ്നമേടയിയിലൊന്നുവരൂ നീ
ഒരുങ്ങി വരൂ
സീതക്കിളീ സീതക്കിളീ
സിന്ദൂരതിലക പൈങ്കിളീ
നാല്പാമാരക്കുളിര്‍ പൊയ്കയില്‍
മുങ്ങി ഞാന്‍ നാലാം കുളി
കഴിഞ്ഞെത്തിടുമ്പോള്‍
ഈറന്‍ പൊതിഞ്ഞ നിന്‍ പൂമേനി
പുല്‍കി ഞാന്‍ മാറോടണയ്ക്കുമ്പോള്‍
നിന്റെയിക്കിളിപ്പൂവുകള്‍ക്കുള്ളില്‍
വീണു മയങ്ങും ഞാന്‍
വീണു മയങ്ങും ഞാന്‍
സീതക്കിളീ സീതക്കിളീ
സിന്ദൂരതിലക പൈങ്കിളീ
നാലമ്പലത്തില്‍ പ്രദക്ഷിണം വെച്ചു ഞാന്‍
നൈവേദ്യവുമായ് വന്നെത്തുമ്പോള്‍
നീള്‍മുടി മൂടും നിന്‍ വീണക്കുടങ്ങള്‍ ഞാന്‍
തഴുകിയുണര്‍ത്തുമ്പോള്‍
നിന്റെ കോരിത്തരിപ്പിന്റെ ചിപ്പിയില്‍
മുത്തായ് മാറും ഞാന്‍
മുത്തായ് മാറും ഞാന്‍
സീതക്കിളീ സീതക്കിളീ
സിന്ദൂരതിലക പൈങ്കിളീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Seethakkili
Additional Info
Year:
1991
ഗാനശാഖ: