പുഷ്പങ്ങളായിരം വിരിയട്ടെ

പുഷ്പങ്ങളായിരം വിരിയട്ടെ
സ്വപ്നങ്ങളായിരം വിടരട്ടെ
നിന്റെ ഉള്ളിൽ
നിറമിട്ട് മണമിട്ട് മധുവിട്ട് ചിരിയിട്ട്
(പുഷ്പങ്ങളായിരം...)

ചുണ്ടത്തെ നെഞ്ചത്തെ
പണ്ടത്തെ പാട്ടിന്റെ താളങ്ങളൊഴുകും
ഈണത്തിൽ മുത്തായ് വാ
നാണത്തിൻ സത്തായ് വാ
താനെ തുഴഞ്ഞും കാറ്റിന്നലകളിൽ
നീന്തി നീ വാവാ വാ
സ്വരരാഗമായ് വാ ലയതാളമായ് വാ
കരളേ നീ വാവാ വാ
(പുഷ്പങ്ങളായിരം...)

ഉള്ളിന്റെ ഉള്ളിന്റെ ഉള്ളം കൊതിയ്ക്കുന്ന
ആവേശമേഘത്തിൻ കുളിർകാറ്റു ശാരികയ്ക്കായ്
മോഹങ്ങൾ ഉണരുന്ന തീരങ്ങൾ തേടാൻ
ഓളങ്ങളിളകും മനസ്സുമായ് നീ വാവാ
സ്വരരാഗമായ് വാ ലയതാളമായ് വാ
കരളേ നീ വാവാ വാ
(പുഷ്പങ്ങളായിരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pushpangal aayiram viriyatte

Additional Info

Year: 
1991

അനുബന്ധവർത്തമാനം