കുയിലമ്മേ കുയിലമ്മേ - F

കുയിലമ്മേ കുയിലമ്മേ നിന്റെ
കുറുകുഴല്‍പ്പാട്ടിന്നെവിടെ
മയിലമ്മേ മയിലമ്മേ നിന്റെ
മഴവിൽക്കാവടിയെവിടെ
(കുയിലമ്മേ...)

ഉണ്ണിയുറുമ്പിനു കാതുകുത്ത്
ഇന്നാണിതു വഴി വന്നാട്ടേ
ഇട്ടിരിക്കാൻ ഇലത്തടുക്ക്
കണ്ടിരിക്കാൻ കണിവിളക്ക്
കാതുകുത്താൻ പൊൻതൂശിയുണ്ടൊ
കാതിലിടാൻ പൂക്കടുക്കനുണ്ടോ
പൂക്കടുക്കനുണ്ടോ
(കുയിലമ്മേ...)

അമ്മക്കിളിയൊരു വീടു വെച്ചു
ഇന്നാണല്ലോ പാലുകാച്ച്
ചന്ദനപ്പടി കടന്നകത്തു ചെന്നാൽ
ചായുറങ്ങാൻ ആട്ടുമഞ്ചം
ആടുന്ന മഞ്ചത്തിലിരുന്നതാരോ
ആരെന്നു മാത്രം പറയൂലാ
ആരെന്നു പറയൂലാ
(കുയിലമ്മേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuyilamme kuyilamme - F