എങ്ങോ പൈങ്കിളി

എങ്ങോ പൈങ്കിളി ഏതോ കാകളി
പാടി ഈറൻ രാത്രിയിൽ
മഞ്ഞും മൗനവും എന്നും നോവുകളുണ്ണും
കാടുകളിൽ തേങ്ങും കണ്ണീർ കൂടുകളിൽ 

(എങ്ങോ പൈങ്കിളി)

പിന്നെയീ പൂവാകകൾ മലർത്താലം
ഒന്നു ചൂടാനെങ്കിലും മറന്നേ പോയ് 
നിന്നിളം ചെഞ്ചുണ്ടിലെ നിറം കാണാൻ
വന്നിരുന്നോരല്ലയോ ആ പൂവുകൾ പോലും 
നിന്റെയോമൽ പമ്പരം കറങ്ങുന്നിന്നായിരം 
കാതുമായ് നിൻ സ്വരം കേൾക്കുവാനാവാം 

(എങ്ങോ പൈങ്കിളി)

ഇന്നുമീറൻ കണ്ണുമായ് പുലർകാലം
വന്നിടാറുണ്ടെങ്കിലും ജനൽച്ചില്ലിൽ 
പൊയ്‌നിഴൽ കൂത്താടുവാൻ വെയിൽത്തുണ്ടം 
പീലിവീശില്ലൊക്കെയും നിൻ കൂട്ടുകാരല്ലോ 
നിന്റെ തൂവൽ ശയ്യയിൽ വന്നു മിന്നാമിന്നികൾ
കാവലായ് കണ്മണി ശാന്തിദീപവുമായ്..

(എങ്ങോ പൈങ്കിളി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Engo painkili

Additional Info

Year: 
1991

അനുബന്ധവർത്തമാനം