നല്ലോരോണമല്ലേ സഖീ

Year: 
2016
Nalloronamalle Sakhi
Lyrics Genre: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

നല്ലോരോണമല്ലേ സഖീ
നീയെൻ ചാരെയില്ലേ
മുറ്റെഴും ഓർമ തൻ മുക്കുറ്റി പൂവുകൾ
ചുറ്റിലെമ്ബാടുമില്ലേ
 
തൊട്ടാൽ വാടുന്ന പൂങ്കുഴലി നീ
തൊട്ടാവാടിയെ ഒന്നു തൊട്ടു
കൈവിരൽ തുമ്പ് മുറിഞ്ഞു, ചോര-
യെൻ നെഞ്ചിൽ നിന്നും പൊടിഞ്ഞു
ഇന്നും ആ കൈവിരൽ തുമ്പിനാൽ നീയെന്റെ
നെഞ്ചിൻ മുറിപ്പാട് മായ്ക്കയല്ലേ
 
തുമ്പികൾ തോൽക്കുന്ന പൂഞ്ചൊടിയിൽ പൂ-
തുമ്പിയായ് ഞാൻ ഉമ്മ വച്ചു
തുമ്പക്കുടം പോൽ തുടുത്തു, കവിളിൽ
മിഴിനീർക്കുടം വീണുടഞ്ഞൂ
പിന്നെ ആ നീർമണി പൂക്കളാൽ നീയെന്റെ
മാറിൽ പൂക്കളം തീർത്തു തന്നു

Nalloronamalle Sakhi | Pranayachithrangal New Malayalam Album Song 2016 | P Jayachandran