കോടി കോടി കിരണങ്ങൾ കൊണ്ടു നിൻ
ഹിരണ്മയേന പാത്രേണ
സത്യ സ്യാപി ഹിതം മുഖം
തത്ത്വം പൂശന്നപാവൃണു
സത്യ ധർമ്മായ ധൃഷ്ടയേ
കോടി കോടി കിരണങ്ങൾ കൊണ്ടു നിൻ
രൂപദർശനം അസാദ്ധ്യമല്ലയോ
(കോടി കോടി.....)
സർവ്വപോഷക സനാതനാ ഭവൽ
സത്യഭാവമായ് എന്നും നൽകണേ
കോടി കോടി കിരണങ്ങൾ കൊണ്ടു നിൻ
രൂപദർശനം അസാദ്ധ്യമല്ലയോ
എന്റെ വാക്കിൽ എൻ മനസ്സുറയ്ക്കുവാൻ
എന്റെ മനസ്സിൽ എൻ വാക്കുറയ്ക്കുവാൻ
(എന്റെ വാക്കിൽ....)
എന്റെ കർമ്മ രഥചക്രവീഥിയിൽ
അർക്കതേജസ്സേ നീ വിളങ്ങണേ
കോടി കോടി കിരണങ്ങൾ കൊണ്ടു നിൻ
രൂപദർശനം അസാദ്ധ്യമല്ലയോ
ഉടലിൽ ഊർജ്ജമായ് മനസ്സിൽ ജാഗ്രമായ്
മിഴിയിൽ ജ്യോതിസ്സായ് മൊഴിയിൽ ധ്യാനമായ്
(ഉടലിൽ....)
പ്രാണവായുവിൽ പ്രണവമന്ത്രമായ്
നിറയൂ ഈശപ്രണതോസ്മ്യഹം സദാ
(കോടി കോടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Koti koti kiranangal
Additional Info
Year:
1983
ഗാനശാഖ: