കളിയാട്ടക്കാലമായീ

കളിയാട്ടക്കാലമായീ...
കാവുണരും നേരമായീ...
കളിയാട്ടക്കാലമായീ...
കാവുണരും നേരമായീ...
മേലേറി കനലുകളിൽ...
മാലേയ കുളിരണിയാൻ...
മേലേറി കനലുകളിൽ...
മാലേയ കുളിരണിയാൻ...
മലയന്റെ മനസ്സൊരുങ്ങുകയായ്... 
മലയന്റെ മനസ്സൊരുങ്ങുകയായ്... 

കളിയാട്ടക്കാലമായീ...
കാവുണരും നേരമായീ...

നെഞ്ചിൽ ചിരാത് പോലെ...
നിറവോടെ കത്തും...
ഗുരുഭൂതന്മാരേ... 
എല്ലാം മനസ്സാ വണങ്ങി...
നെഞ്ചിൽ ചിരാത് പോലെ...
നിറവോടെ കത്തും...
ഗുരുഭൂതന്മാരേ... 
എല്ലാം മനസ്സാ വണങ്ങി...
അണിയറയിൽ...
അണിമയയെഴും...
ആടകൾ ചാർത്താൻ...
തിരുനടയിൽ...
തുടിയുണരേ...
ഉറഞ്ഞാടുവാൻ...
മലയന്റെ മനസ്സൊരുങ്ങുകയായ്... 

കളിയാട്ടക്കാലമായീ...
കാവുണരും നേരമായീ...

ചേലിൽ ചെമ്പട്ട് ചുറ്റീ...
തലപ്പാളിയും കെട്ടീ...
മൂർദ്ധാവിൽ മുടി വയ്ക്കാൻ...
മുഖച്ചായം തേച്ചൂ...
ചേലിൽ ചെമ്പട്ട് ചുറ്റീ...
തലപ്പാളിയും കെട്ടീ...
മൂർദ്ധാവിൽ മുടി വയ്ക്കാൻ...
മുഖച്ചായം തേച്ചൂ...
വളകടകം... ചൂടകമൊക്കെ...
കൈയ്യിലണിഞ്ഞ്...
പാടകവും...പൊൻ ചിലമ്പും...
കാലിലണിഞ്ഞ്....
മലയന്റെ മനസ്സൊരുങ്ങുകയായ്... 

കളിയാട്ടക്കാലമായീ...
കാവുണരും നേരമായീ...
കളിയാട്ടക്കാലമായീ...
കാവുണരും നേരമായീ...
മേലേറി കനലുകളിൽ...
മാലേയ കുളിരണിയാൻ...
മേലേറി കനലുകളിൽ...
മാലേയ കുളിരണിയാൻ...
മലയന്റെ മനസ്സൊരുങ്ങുകയായ്... 
മലയന്റെ മനസ്സൊരുങ്ങുകയായ്... 
പെരുമലയന്റെ മനസ്സൊരുങ്ങുകയായ്... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaliyattakkalamayee