ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച

ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച...
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും...
ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച...
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും...
ആരോടും നന്മകൾ ചെയ്യാൻ പഠിപ്പിച്ച...
ആ പ്രിയ ഗുരുവിനേ സ്മരിച്ചിടുന്നു ഞാൻ...

ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച...
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും...

ആദ്യമായറിവിന്റെ വെളിച്ചമായ് വന്ന...
ആ പുണ്യജന്മത്തെ ആരാധിക്കുന്നു ഞാൻ...
ആദ്യമായറിവിന്റെ വെളിച്ചമായ് വന്ന...
ആ പുണ്യജന്മത്തെ ആരാധിക്കുന്നു ഞാൻ...
ആകാശ നീലിമ ഇനിയെത്ര കഴിഞ്ഞാലും...
ആ ഗുരുവചനങ്ങൾ മറക്കുവാനാകുമോ...

ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച...
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും...

ആദ്യ കവിതയൊരു ഗുരുദക്ഷിണയായിതാ...
ആ ഗുരു പാദത്തിലർപ്പിച്ചിടുന്നിതാ...
ആദ്യ കവിതയൊരു ഗുരുദക്ഷിണയായിതാ...
ആ ഗുരു പാദത്തിലർപ്പിച്ചിടുന്നിതാ...
ആയിരമായിരം കണ്ണുനീർ മുത്തുമായ്...
ആ പുണ്യാത്മാവിനെ കൈ തൊഴുന്നു ഞാൻ...

ആദ്യാക്ഷരമെൻ അറിവായ്‌ കുറിപ്പിച്ച...
ആ ഗുരുനാഥനേ മറക്കില്ലൊരിക്കലും...
ആരോടും നന്മകൾ ചെയ്യാൻ പഠിപ്പിച്ച...
ആ പ്രിയ ഗുരുവിനേ സ്മരിച്ചിടുന്നു ഞാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadyaksharamen

Additional Info

Year: 
2019