ഒരു കുന്നിൽ മുകളിൽ

ഒരു കുന്നിൻ മുകളിലേ ചെറുമുളം 
തണ്ടിലിരുന്നൊരു കൊച്ചു പൈങ്കിളി കഥ പറഞ്ഞൂ...
ഒരു കള്ളക്കാറ്റന്ന് കൊതിയോടെ കൈവീശി
ഒരുമിച്ചാ കഥയാകെ കവർന്നെടുത്തു...
ഒന്നാം കടൽ കടന്നെത്തുമാ കഥക്കാറ്റ് 
ഒന്നായ് നമ്മളേ ചേർത്തു വച്ചൂ...
ഒത്തിരി മധുരം ചേർത്തൊരോരോ പാഠവും...
നമ്മുടെ മനതാരിൽ കോർത്ത് വച്ചൂ...

ഒരു കുന്നിൻ മുകളിലേ ചെറുമുളം 
തണ്ടിലിരുന്നൊരു കൊച്ചു പൈങ്കിളി കഥ പറഞ്ഞൂ...

ഒരു കഥ പെണ്ണായ് തെന്നലെൻ ജാലക -
വിരിമേലേ ചൂളം വിളിക്കേ...
ഒരു കഥ പെണ്ണായ് തെന്നലെൻ ജാലക -
വിരിമേലേ ചൂളം വിളിക്കേ...
ഓരോരോ കഥയുമെൻ മധുവൂറും 
ഹൃദയത്തിൽ ശലഭമായ് പറന്നു വന്നൂ...
ഓരോരോ കഥയുമെൻ മധുവൂറും 
ഹൃദയത്തിൽ ശലഭമായ് പറന്നു വന്നൂ...
ഓർമ്മകൾ ഓടി വന്നൂ...
ഇന്നെന്നെ പുണർന്നു നിന്നൂ...
ഒഴുകുന്നു ഇന്നെന്റെ സിരകളിലാകവെ...
കഥന രസം തീർക്കും കഥ കൂട്ടുകൾ...
ഒപ്പം നടന്നവർ ഉള്ളിൽ വിതക്കുന്നു...
ഒരിക്കലും മായാത്ത നൊമ്പരങ്ങൾ...
ഒടുവിലായീക്കഥ എഴുതുമീ തൂലിക...
രാത്രിയേ പ്രണയിച്ചെൻ സ്വർഗ്ഗമാക്കീ...
ആരാരും മോഹിക്കും ചിത്രമാക്കീ...

Oru Kunnin Mukalil | Lessons Malayalam Movie | Sudeep Kumar