പ്രണയമായ്
ഓഹോ... ഓഹോഹോ...
പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ
നിന്നും ഉണരുമോ പ്രിയതേ...
തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ
അലിയുമോ സഖിയേ....
കനവിൽ നാമൊരു താളമായ്... നിറയും..
നിനവിൽ നീയൊരു മോഹമായ്... പടരും...
കണ്ണിൽ കണ്ണിൽ നോക്കും നേരം കുളിരലയായ്...
തമ്മിൽ തമ്മിൽ ചേരും നേരം പ്രണയമഴ...
പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ
നിന്നും ഉണരുമോ പ്രിയതേ...
ഏതോ സ്വപ്നത്തേരിൽ നമ്മൾ
പെയ്തിറങ്ങും നേരം...
വിരിഞ്ഞുവോ... നിലാവേ....
കിനാവേ വരൂ...
നീയെൻ നെഞ്ചിൻ താളം പോലേ
വന്നണയും നേരം...
പടർന്നുവോ... പരാഗമായ്...
പ്രിയാമയീ ഇതാ...
ചിങ്കിരി കാറ്റിന്റെ കൊഞ്ചലോ...
മുന്തിരി തോപ്പിന്റെ ലഹരിയും... നുകരാം...
ചിറകു വിരിച്ചു പറന്നുയരുവാൻ
തൂവലാകുമോ...
പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ
നിന്നും ഉണരുമോ പ്രിയതേ...
തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ
അലിയുമോ സഖിയേ....
കനവിൽ നാമൊരു താളമായ്... നിറയും..
നിനവിൽ നീയൊരു മോഹമായ്... പടരും...
കണ്ണിൽ കണ്ണിൽ നോക്കും നേരം കുളിരലയായ്...
തമ്മിൽ തമ്മിൽ ചേരും നേരം പ്രണയമഴ...