ശിവഗിരിനാഥാ ഗുരുദേവാ
ദേവാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ
ശിവഗിരിനാഥാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ
അദ്വൈതത്തിന്‍ ആത്മനാഥാ
അധഃസ്ഥിതര്‍ക്കാശ്രം അരുളിയദേവാ
അരുവിപ്പുറത്ത് കൊളുത്തിയ ദീപം
ആഗോളവ്യാപകമാക്കിയ ദേവാ
ദേവാ...ദേവാ...ശ്രീനാരായണ ഗുരുദേവാ
ശിവഗിരിനാഥാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ
അയലു തഴപ്പതിനായതിപ്രയത്നം
നയമറിയും നരനോടോതിയ ദേവാ
ഒരു ജാതി ഒരു മതം ഒരു ദൈവമന്ത്രം
ഓംകാരപ്പൊരുളാക്കിയ ദേവാ
ശിവഗിരിനാഥാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ
ആഢ്യബ്രാഹ്മണ സവര്‍ണ്ണാധിപത്യം
അടിച്ചമര്‍ത്താനായ് ആശ്രയമേകി
മനുഷ്യദുഃഖത്തിന്‍ മാസ്മരശക്തിയാല്‍
ജാതിമതക്കോട്ടകള്‍ തകര്‍ത്തൊരു ദേവാ
ദേവാ...ദേവാ...ശ്രീനാരായണ ഗുരുദേവാ
ശിവഗിരിനാഥാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sivagirinadha gurudeva
Additional Info
Year:
1986
ഗാനശാഖ: