അന്നൊരിക്കൽ എൻ്റെ കൂടെ

Year: 
2019
Annorikkal
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ പെണ്ണേ...
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്...
ആ... അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ പെണ്ണേ...
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്...
അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ പെണ്ണേ
നിന്റെ ഉള്ളിൽ എന്റെ രൂപം മാത്രമാണെന്ന്....

ഞാൻ മരിച്ചാൽ എന്റെ കൂടെ നീയും ചാവൂന്ന്...
അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ മരിച്ചാൽ എന്റെ കൂടെ നീയും ചാവൂന്ന്... ശ്ശേ....
അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ പെണ്ണേ
താടി വച്ചാൽ എന്റെ ലുക്ക് സൂപ്പർ ആണെന്ന്.... 

നിന്റെ ചങ്കിടിക്കും നേരം എന്റെ പേര് കേക്കാന്ന്...

പിന്നൊരിക്കൽ കൂട്ടരോട് നീ പറഞ്ഞില്ലേ എന്റെ
പേരു പോലും ഓർത്തെടുക്കാൻ പാടു പെട്ടൂന്ന്‌...

പിന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ പെണ്ണെ
വേറൊരുത്തൻ നിന്നെ കെട്ടാൻ തേടി വന്നൂന്ന്...

നിന്നെ കെട്ടാൻ എന്റെ ഓഞ്ഞ ലുക്ക് പോരാന്ന്....

അന്നൊരിക്കൽ പോലുമീ ഞാനറിഞ്ഞീലാ
എന്നുമെന്റെ കൂട്ടുകാരേ കൂടെ നിക്കൂന്ന്...
അന്നൊരിക്കൽ പോലുമീ ഞാനറിഞ്ഞീലാ
എന്നുമെന്റെ കൂട്ടുകാരേ കൂടെ നിക്കൂന്ന്...

അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്... 
അന്നൊരിക്കൽ എന്റെ കൂടെ നീ പറഞ്ഞില്ലേ പെണ്ണേ
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്... 
ഞാൻ വിളിച്ചാൽ എന്റെ കൂടെ നീയും പോരാന്ന്....

Annorikkal | Rameshan Oru Peralla | Official Video Song | Sujith Vigneshwar | Manikandan Pattambi