അര്‍ച്ചന ചെയ്തീടാം

അര്‍ച്ചന ചെയ്തീടാം
മുത്തുക്കിരീടം ചാര്‍ത്തീടാം
ഇതു കണ്ടുണരുക ഭാരതനാടേ
കഴിവിന്‍ നെയ്ത്തിരി നാളങ്ങള്‍
കഴിവിന്‍ നെയ്ത്തിരി നാളങ്ങള്‍
(അര്‍ച്ചന...)

ഉദ്യോഗസ്ഥര്‍ തൊഴിലാളികളും
അദ്ധ്യാപകരും വിദ്യാര്‍ഥികളും
ആരുണ്ടിവിടെ...
ആരുണ്ടിവിടെ പണിയില്ലാത്തോര്‍
ഭാരതമിന്നൊരു സ്വര്‍ഗ്ഗം തന്നെ
അര്‍ച്ചന ചെയ്തീടാം

സാരഥിയായി തേരു തെളിച്ചു
ധീരന്‍ നമ്മുടെ ഭാരത പുത്രൻ
വാഴുക വാഴുക...
വാഴുക വാഴുക നീണാള്‍ ധരണിയില്‍
ലോകമിതെന്നും കണ്ടു കൊണ്ടോട്ടെ
(അര്‍ച്ചന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Archana cheitheedaam