ജീവിതമാം

ജീവിതമാം യാത്രയിൽ
മായുന്നിതാ മോഹങ്ങൾ 
മറന്നുപോകും കനവുപോലെ
മറക്കുവാൻ കഴിയുമോ
നൊമ്പരങ്ങൾ  (ജീവിതമാം ... ‌)

ഓർമ്മകളോടി എത്തുന്ന നേരം
നെഞ്ചിലുഭാരം തളരുന്നു പാവം
പൂവായ് തണലായ് നീകൂടെ വേണം
നിൻ ചുണ്ടിലെ ചിരി കൂടെ വേണം

നീറുമെൻ കണ്ണിലെ കണ്ണീരിനറിയുമോ
അറിയുമോ എൻ സ്നേഹം  (ജീവിതമാം ... ‌)

ഓരോ മുകിലായ് ഉണരും ഋതുകൾ
മായുമോ മറയുമോ ഇനിയുള്ള കാലം
നോവു തൻതോണിയിൽ അലയുന്നിതാ
നിഴലില്ലാ തീരത്തൊന്നണയാൻ 

നീറുമെൻ കണ്ണിലെ കണ്ണീരിനറിയുമോ
അറിയുമോ എൻ സ്നേഹം  (ജീവിതമാം ... ‌)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevithamam