തഴുകും ഓളങ്ങൾ

തഴുകും ഓളങ്ങൾ മൂളുന്നു ശീലുകൾ
അരികിലാ മണിതെന്നലും തീരവും
പഴയ തോണിതൻ തുഞ്ചത്തിരുന്നൊരാൾ...
പതിയെ പാടുന്നു ഹരിനാമഗീതം..
ആ ...ആ ...

സുഖദസ്വപ്നങ്ങൾ നെഞ്ചേറ്റി നിൽപ്പിതോ..
നിറ തെയ്യങ്ങളാടും കളങ്ങളും കാവും...
അരിയ പാടങ്ങൾ കാതോർത്തു സാദരം
മഹിതദേശമേ.. നിൻവീര ഗാഥകൾ...
സമരവീഥിയിൽ സകലസാക്ഷിയായ്
കാറ്റിലാടി കുണുങ്ങും..കൗങ്ങുകളും
കഥകൾ ചാലിച്ച് പിന്നെയും പായുന്നു...
പ്രണയമോടെയീ ഭാവതേജസ്വിനി..

പഴയൊരോർമ്മതൻ നേർത്ത തേങ്ങലായ്
മനമുലയ്ക്കും പ്രണയ തേജസ്വിനി..
ഉൽക്കുളിർ പൂണ്ടുനിൽക്കയാണിതാ സഖി..
മഹിത കേരളം ഈ.. ദക്ഷിണേതരം
മഹിത കേരളം ഈ.. ദക്ഷിണേതരം...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Thazhukum Olangal | Arayakadavil Movie | Official Video Song | Kappa TV HD