കലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ട
കലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ട പെണ്ണേ
കളമൊഴീ കുളക്കോഴിപ്പെണ്ണേ
കളം വരയ്ക്കാൻ വായോ
കുളം കലക്കാൻ വായോ
കളിത്തോഴി കുളക്കോഴിപ്പെണ്ണേ
(കലമ്പൊറ്റക്കാട്ടിലെ...)
കാണാൻ വന്നതൊരാള്
കണിയാൻ കുറിച്ചതു നാള്
ഇളക്കത്താലി നിൻ
ഇളംകഴുത്തണിഞ്ഞാൽ
പിണക്കക്കാരനും ഇണങ്ങിപ്പോകും
മയങ്ങിപ്പോകും
(കലമ്പൊറ്റക്കാട്ടിലെ...)
മൊഴിയാൻ വന്നതൊരാള്
നുണയാൻ വന്നത് നീര്
മിനുക്കക്കാപ്പ് നിൻ കണങ്കയ്യണിഞ്ഞാൽ
പിണക്കക്കാരനും ഇണങ്ങിപ്പോകും
മയങ്ങിപ്പോകും
(കലമ്പൊറ്റക്കാട്ടിലെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalambottakkaattile
Additional Info
Year:
1984
ഗാനശാഖ: