പകയുടെ കലിയിൽ
പകയുടെ കലിയിൽ ചുടുനിണവഴിയേ
നിഴലുകൾ താണ്ടും... ചലനം ...
തീക്കാറ്റു മൂളി പായും..
നേരറ്റ തീരാക്കഥകൾ...
ചുഴലികളാടും മറുവന നടുവിൽ തനിയേ
കരകൾ തേടും ..അകലേ ...
ധുര തീർക്കും കാണാക്കെണിയിൽ ..
ഉയിരറ്റ് ചിതറും ഉടലും...
ആകാശത്തീയിൽ ആളുന്ന സൂര്യൻ
ഇരുളിൽ മേഘപാളിയിൽ
കരിങ്കോട്ട കെട്ടിയോ ..
ചെഞ്ചോര ചിന്തീ ചുരം കേറിടുന്നു ..
മരണം മണക്കുമിടങ്ങളിൽ വിഷവള്ളികളുലഞ്ഞുവോ
കനൽ കണ്ണിൽ കത്തും ജ്വലിക്കുന്ന രോഷം
നെഞ്ചിൽ ഉയർന്നിരമ്പിടും..
കടലിൻ ചടുല തരംഗം ..
വേവുന്ന വേനൽ നീർ തേടിടുന്നു
നേരിൻ ചുരുളഴിയുമാത്രയിൽ
ത്രസിക്കുന്ന ഞരമ്പുകൾ
ധുര തീർക്കും കാണാക്കെണിയിൽ ..
ഉയിരറ്റ് ചിതറും ഉടലും...
പകയുടെ കലിയിൽ ചുടുനിണവഴിയേ
നിഴലുകൾ താണ്ടും... ചലനം ...
തീക്കാറ്റു മൂളി പായും..
നേരറ്റ തീരാക്കഥകൾ...
NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM