പ്രണയമൊരു
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും (2)
അനുഭൂതിയലമാല തഴുകിയണയും കാറ്റായ്
അനുഭൂതിയലമാല തഴുകിയണയും കാറ്റായ്
നിളപോലൊഴുകും വെൺനുരയായ് പതയും പടരും
നിളപോലൊഴുകും അത് വെൺനുരയായ് പതയും പടരും
മനസ്സു മനസ്സിൽ പിണയും മുറുകുമറിയാ സ്പർശം
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും
മരീചി മാലിയണിയും വെൺപുലരി ഋതുവാകും
മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം
ആ ...
മരീചി മാലിയണിയും വെൺപുലരി ഋതുവാകും
മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം
വഴിയുന്നൊരാത്മ ഗീതകങ്ങൾ
പടരുന്ന മാധവം പോൽ
വഴിയുന്നൊരാത്മ ഗീതകങ്ങൾ
പടരുന്ന മാധവം പോൽ
കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ
പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ്
കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ
പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ്
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും
താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ
താഴെ ചാരെയണയും ഇലകൾതൻ ചാരുലാസ്യം
താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ
താഴെ ചാരെയണയും ഇലകൾതൻ ചാരുലാസ്യം
ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം
ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം
മിഴികളിൽ നോക്കി മധുരമായ് കുറുകി
മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം
മിഴികളിൽ നോക്കി മധുരമായ് കുറുകി
മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം
പ്രണയമൊരു തൂമഞ്ഞായ് കുളിരും
നവമധുരതരമൊരു മഴയായ് നനയും
NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM