വാനമൊരു വർണ്ണക്കുട നീർത്തി

വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ
കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ
താലെവനച്ചോലേലിന്നു നീരാടും കിളിമകളേ
വേളി നിനക്കിന്നും മണവാളന്നവനാരോ
വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ

തക്കിട്ട തകൃതരികിട തകിലുണ്ടോ
തകൃതരികിട തകിലുണ്ടോ - കുഴലുണ്ടോ
തിരുതകൃതം ചാടിത്തുള്ളാൻ തിറയാട്ടക്കാരുണ്ടോ
ഓ...ഓഹോ ഓ..
ലല്ലലല്ലലാ ലല്ലലല്ലലാ
ലലലലലലലാ
വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ
കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ
വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ

മറുനാട്ടുകാർ ഞങ്ങൾ പലവീട്ടുകാർ ഞങ്ങൾ
ഒരു പന്തിക്കിരുന്നെന്നാൽ സദ്യ വിളമ്പാമോ
മിന്നുകെട്ടിയ നിന്റെ നാണം കണ്ണിണത്തുമ്പിൽ
തങ്ങിനിൽക്കും നേരം ഞങ്ങൾ സമ്മാനം നൽകും
ഓ...ഓഹോ ഓ..
ലല്ലലല്ലലാ ലല്ലലല്ലലാ
ലലലലലലലാ

വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ
കാടിറുത്ത പൂക്കൾ മണിപ്പൂക്കൾ വഴിനീളെ
താലെവനച്ചോലേലിന്നു നീരാടും കിളിമകളേ
വേളി നിനക്കിന്നും മണവാളന്നവനാരോ
വാനമൊരു വർണ്ണക്കുട നീർത്തി മലമേലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vaanamoru varnakkuda