പെരിയാറിൽ മഴ
പെരിയാറിൽ മഴ മെല്ലെ തൂകുമ്പോൾ
ആകാശം അനുരാഗ വിവശയാകും...
ഓളങ്ങൾ അലതല്ലി കരയെല്ലാം കളിചൊല്ലി
കണ്ണാടി അവളൊഴുകും....
തെല്ലു നാണം കുണുങ്ങിയാണെന്നും
ഇവൾ മലയാള മനസ കാമുകി.....
പെരിയാറിൽ ആ....
നിളയുടെ തീരങ്ങൾ നിലാവിലലിയുമ്പോൾ
തുഞ്ചന്റെ പാട്ടു കേൾക്കും....
തേൻ.. കദളീവനങ്ങൾ പൂക്കും...
വീണ്ടുമാ പൊൻകതിർ നിരകളെ നെയ്യുവാൻ
പകലവൻ ഇളവെയിൽ ഞൊറിഞ്ഞുടുക്കും
മാമലകൾ തഴുകും തെന്നലിലായ്..
ഒരു തൂവൽ പോലെ നീലാകാശം മേലെ തെന്നി നീങ്ങേണം
ഇനി പെരിയാറിൽ....
ഹൃദയസരസ്സിലെ പ്രണയ നിലങ്ങളിൽ
താമര വിടരുമ്പോൾ
ആ പരിമളമൊഴുകുമ്പോൾ
ദേവവൃക്ഷങ്ങളാൽ ദേവാങ്കണമായ
ഭൂമിക ചാരുസ്മിതങ്ങൾ തൂകും
നാടുണരും തുടിയും മേളവുമായ്
ഒരു ജന്മം കൂടെ ദൈവം വാഴും
മണ്ണിൽ വന്നു ചേക്കേറാൻ കൊതി
പെരിയാറിൽ....ആ ...
പെരിയാറിൽ മഴ മെല്ലെ തൂകുമ്പോൾ
ആകാശം അനുരാഗ വിവശയാകും...
ഓളങ്ങൾ അലതല്ലി കരയെല്ലാം കളിചൊല്ലി
കണ്ണാടി അവളൊഴുകും....
തെല്ലു നാണം കുണുങ്ങിയാണെന്നും
ഇവൾ മലയാള മനസ കാമുകി.....
പെരിയാറിൽ ആ....