പനിനീർ പൂ
പനിനീർ പൂപോലെ പനിമതിതൻ കുളിർപോലെ
പ്രണയിനിയെൻ ഉള്ളിൽ വരൂ നീ വിണ്ണിനഴകേ
ഹൃദയവിപഞ്ചിക മീട്ടിയോ...
മഞ്ഞിൻ കണമായ് പെയ്തുവോ..
പ്രണയിനിയെൻ ഉള്ളിൽ വരൂ നീ അഴകിന്നഴകേ...
ഓ കരിമിഴികൾ കഥയോതി അനുരാഗ ശ്രുതിമീട്ടി
അകനെഞ്ചിൽ കുടികൊള്ളും മാന്മിഴി നീ ..
മുകിലിൻ കറുപ്പോലും നിന്നൂടെ മണമാർന്ന
പൂകൂടി ചൂടുമോ....
മൃദുലേ വസന്തത്തിൻ അഴകാകുമോ...
പനിനീർ പൂപോലെ പനിമതിതൻ കുളിർപോലെ
പ്രണയിനിയെൻ ഉള്ളിൽ വരൂ നീ വിണ്ണിനഴകേ
മധുരിമ നീ മൊഴിയാക്കി ..
അകമേ നറു തേന്മഴയായി ..
മനസ്സിൽ പുതുനിരമേകും മഴവില്ലൊളിയെ ...
തൂമണം ചൊരിഞ്ഞെന്നും മനസ്സുണർത്തീടുന്ന
മധുമാസം നീയെന്നും ജീവനിൽ ...
കവിതേ എൻ നിറവിൻ നിറവാണു നീ ...
പനിനീർ പൂപോലെ പനിമതിതൻ കുളിർപോലെ
പ്രണയിനിയെൻ ഉള്ളിൽ വരൂ നീ വിണ്ണിനഴകേ
ഹൃദയവിപഞ്ചിക മീട്ടിയോ...
മഞ്ഞിൻ കണമായ് പെയ്തുവോ..
പ്രണയിനിയെൻ ഉള്ളിൽ വരൂ നീ അഴകിന്നഴകേ...