കളമൊഴിയെ

കളമൊഴിയേ കനിമലരെ
മലർവിരിയും ഈ വഴിയേ...
ഒരു നിഴലായ് ഞാൻ കൂടെവരാം
നീയെൻ ചാരെ നില്പ്പൂ....

മറയുമീ വെയിലും തഴുകുമീ കാറ്റും
ഉണരുമെന്നുള്ളം നിൻ സ്പർശമായ്  
തേടുന്നു ഞാൻ നിനവിൽ....
ആർദ്രമായ് നീ അരികെ....
സഖി നീയെൻ താളമായ്
അലിയുന്നെൻ ജീവനിൽ
മായാത്ത വാർമുകിലേ.....

ഇരുളുമീ രാവിൻ മടിയിലായ് കൊഞ്ചും
ഹിമകണം പോൽ നീ അനുരാഗമായ്  
ഇതൾ നെയ്യുമെൻ മനസ്സിൽ....
ശലഭമായ് നീ വരില്ലേ
അഴകേ നിൻ മൗനവും ...
തിരയുന്നെൻ ഓർമ്മയിൽ
പ്രണർദ്രമാം കനവായ് ....
 
കളമൊഴിയേ കനിമലരെ
മലർവിരിയും ഈ വഴിയേ...
ഒരു നിഴലായ് ഞാൻ കൂടെവരാം
നീയെൻ ചാരെ നില്പ്പൂ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalamozhiye

Additional Info

Year: 
2018

അനുബന്ധവർത്തമാനം