സ്വരം നീ ലയം നീ

സ്വരം നീ ലയം നീ
ശ്രുതിമധുര താളത്തിൽ ഹരം നീ
ഇന്ദ്രനീലമണിയറയിൽ ശയ്യ തീർക്കും
ഇന്ദുമുഖീ ഞാൻ നിന്നെ താലി ചാർത്തും
എനിക്കൊരു ചുംബനമുദ്ര
മധുരാലിംഗനനിദ്ര
(സ്വരം നീ..)

ഇന്നെൻ വികാരങ്ങൾ പൂ ചൂടുന്നു
ഞാനറിയാതെന്നിൽ തേനൂറുന്നു
സരളിതസിഞ്ജിത നൂപുരമണിയും
തരംഗ യമുനയിൽ ഞാനൊഴുകുന്നു
(സ്വരം നീ..)

പൊന്നിൻ കിനാവുകൾ നീരാടുന്നു
പൂമിഴി മലരമ്പിൻ പൂ തേടുന്നു
സുരഭിലസ്വപ്നങ്ങൾ മനസ്സിലൊഴുക്കുന്ന
മാദക ലഹരിയിൽ ഞാനലിയുന്നു
(സ്വരം നീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Swaram nee layam nee