കണ്ണീരിന്‍ മഴയത്തും 2

കണ്ണീരിന്‍ മഴയത്തും നെടുവീര്‍പ്പിന്‍ കാറ്റത്തും
കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും
ഖബറിന്നടിയിലും കാത്തിരിക്കും -ഞാന്‍
കാത്തിരിക്കും (കണ്ണീരിൻ...)

കാലച്ചെറുപ്പത്തിലെ കളിയാടും നാള്‍മുതലേ
കരളില്‍ ഞാന്‍ സൂക്ഷിച്ച മോഹം (2)
വിടരുന്നതിന്‍ മുന്‍പേ വിധിയുടെ കൈകളിലെ
വിളയാട്ടുപമ്പരമായി -വിളയാട്ടുപമ്പരമായി
(കണ്ണീരിൻ...)

ഇളകിമറിയുന്ന കല്ലോലമാലയിലെ
ഇടറുന്നു താമരത്തോണി (2)
പൊലിയില്ല നീയെന്റെ കരളില്‍ കൊളുത്തിയ
സ്നേഹത്തിന്‍ കൈത്തിരിനാളം -സ്നേഹത്തിന്‍
കൈത്തിരിനാളം (കണ്ണീരിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneerin mazhayathum 2

Additional Info

Year: 
1977

അനുബന്ധവർത്തമാനം