നമ്മുടെ മട്ടാഞ്ചേരി
മധുരനാരങ്ങ പോലെ മധുരമുള്ള നാടാണ്
മട്ടാഞ്ചേരി നമ്മുടെ മട്ടാഞ്ചേരി..
മണികിലുക്കി കാളവണ്ടി മലഞ്ചരക്ക് കേറ്റിയോടി
നാട്ടിൽ പേരുകേട്ട നമ്മുടെ മട്ടാഞ്ചേരി..
മട്ടാഞ്ചേരി കാണാൻ മട്ടൺ ചാപ്സ്ടിക്കാൻ
മറുനാട്ടിൽ നിന്നെത്തുന്നോരും മട്ടാഞ്ചേരി മറക്കില്ല
മെഹ്ബൂബയുടെ പാട്ടും കേൾക്കാം
മാനം മേലെ നോക്കിയിരിക്കാം
മാനത്തെ മണിമാളികമേലെ മാന്മിഴിയാളെ കാണാം
മാന്മിഴിയാളെ കാണാം
മണവാട്ടി പെണ്ണല്ലേ മഞ്ചാടി മുത്തല്ലേ
മഹർമാലയണിയിക്കാൻ മണിമാരൻ വരുമല്ലോ
മണിമാരൻ വരുമല്ലോ.....
മല്ലന്മാരും ഗുസ്‍തിക്കാരും മർക്കട മുഷ്ട്ടിക്കാരും
മുക്കാമുണ്ടും പൊക്കിക്കുത്തി മൂത്ത മൂത്താപ്പാ
ഹ ..മൂത്ത മൂത്താപ്പാ
ഞമ്മളെ മക്കാറാക്കല്ലേ..
മരക്കലാഫിലെ മൊല്ലാക്കടെ
മുട്ടനാടിൻ മട്ടുകണ്ടാൽ
മാട് പോലും ഓടിമാറും മഞ്ഞക്കണ്ണൻ മുട്ടനാട്
മുട്ടനാട് ...മുട്ടനാട് ..
സുരാംഗനി... മിലാംഗനി
സുരാംഗനി... മിലാംഗനി
മഞ്ഞള് ഏലം കുരുമുളക്
മഞ്ഞച്ചോറ് ബിരിയാണി
മച്ചുവ കാണാം മച്ചാനെ മട്ടാഞ്ചേരി പോയാല്
പോയാല്...
മതമായാലും മനുഷ്യരൊന്നാണ്
മട്ടാഞ്ചേരിക്കാരന്റെ മനസ്സ് പൊന്നാണ്
ഓ ..ഓ
നമ്മുടെ മട്ടാഞ്ചേരി ..