അനുദിനം സുഖദിനം
അനുദിനം സുഖദിനം
ഇനിയെന്നും ശുഭദിനം
ചെറുമുകിൽ കുരുവികൾ
മിഴിമൂടും മഴദിനം
അനുദിനം സുഖദിനം
ഇനിയെന്നും ശുഭദിനം
ചെറുമുകിൽ കുരുവികൾ
മിഴിമൂടും മഴദിനം
പുഴതരും പാട്ടിലെ..
പുഴതരും പാട്ടിലെ തേൻ ചോരും ചില ദിനം
പുലരികൾ സന്ധ്യകൾ പൂനേരും പലദിനം
അനുദിനം സുഖദിനം
ഇനിയെന്നും ശുഭദിനം
ചെറുമുകിൽ കുരുവികൾ
മിഴിമൂടും മഴദിനം
ദൂരേ കൂടേറും പായ്മേഘം
കടലിൽ കുളിർ മാരി പെയ്യുമ്പോൾ
ഹൃദയം ശ്രുതിചേർക്കും സംഗീതം
കാലം താരാട്ടും പ്രീയഗീതം
ഇനിയൊരു കഥയുടെ മറുപുറമെഴുതണമതിനൊരു-
മതിനൊരു മറുപടി പറയണമറിയണം
ആരും പാടാ പാട്ടായ് പാടുകനീ
അനുദിനം സുഖദിനം
ഇനിയെന്നും ശുഭദിനം
ചെറുമുകിൽ കുരുവികൾ
മിഴിമൂടും മഴദിനം
എങ്ങും എങ്ങെങ്ങും മധുമാസം
പകലിൻ വെൺകോടി നെയ്യുമ്പോൾ
സ്നേഹം മയിലാടും തീരത്തെ
കാണും ....
ഒരുമയിലിരുമയിലറുപതുകുലമയി-
ലിളകിയ പടവുകളിടറിയ നോട്ടവും
ആദ്യം കാണും നേരം ആടുകനീ
പുഴതരും പാട്ടിലെ തേൻ ചോരും ചില ദിനം
പുലരികൾ സന്ധ്യകൾ പൂനേരും പലദിനം
അനുദിനം സുഖദിനം
ഇനിയെന്നും ശുഭദിനം
ചെറുമുകിൽ കുരുവികൾ
... മഴദിനം